Latest Updates

  പത്ത് കിലോ കുറയ്ക്കുക എന്നതാണോ നിങ്ങളുടെ ലക്ഷ്യം. അത്രയും കഷ്ടപ്പെട്ട് കൃത്യമായി വ്യായാമം ചെയ്ത് ഭക്ഷണം നിയന്ത്രിച്ച് നിങ്ങല്‍ അത് സാധ്യമാക്കിയാല്‍ ലക്ഷ്യത്തിലെത്തും. എന്നാല്‍ മറ്റേത് കാര്യം പോലെയല്ല ആരോഗ്യം. ലക്ഷ്യം കണ്ട് എന്ന് കരുതി  അത് വരെ ചെയ്ത പ്രയത്‌നം പൂര്‍ണമായും നിര്‍ത്താനാകില്ല. അത് തുടരുക എന്നതാണ് ഈ യാത്രയില്‍ പ്രധാനം.

ശരീരത്തിന്റെ ഫിറ്റ്‌ന്‌സ നിലനിര്ത്താന്‍ കാര്യമായ ശ്രദ്ധ തന്നെ നല്‍കണമെന്നര്‍ത്ഥം. ഫിറ്റ്‌നസ് സ്ഥിരമായി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത രണ്ട്  കാര്യങ്ങള്‍ ഇതാണ്- 

ഫിറ്റനസ് എന്നത് ഒരു യാത്രയാണ്. അതിന് പ്രത്യേകിച്ചൊരു ലക്ഷ്യസ്ഥാനമില്ല. 

സ്ഥിരമായി വ്യായാമം ചെയ്തു എന്നത്‌കൊണ്ട് തെറ്റായ ഭക്ഷണരീതിയില്‍ നിന്ന് രക്ഷപ്പെടാനാകില്ല

അതായത് ശരിയായി ഭക്ഷണം  കഴിക്കാതെ എത്ര കഠിനാധ്വാനം ചെയ്താലും അത് ആരോഗ്യകരമായിരിക്കില്ല എന്നാണ് വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നത്. അതുപോലെ തന്നെ സ്ത്രീകളുടെ വ്യായാമ രീതിയില്‍ ഭാരോദ്വഹനത്തിന് പ്രധാന്യമില്ലാത്ത കാര്യവും ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ശരീരത്തിന്റെ ഫിറ്റ്‌നസിനായി മറ്റ് വ്യായാമങ്ങള്‍ക്കൊപ്പം ഭാരദ്വോഹനവും സ്ത്രീകള്‍ക്കാകാം എന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. കൊഴുപ്പ് കത്തിച്ചുകളയാനും പേശികള്‍ ശക്തിപ്പെടുത്താനും ഇത്  വളരെ ഉപകാരപ്പെടുമൈന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്.  നല്ല ഉറക്കത്തിനും ഇത്തരം കഠിനവ്യായാമങ്ങള്‍ സഹായിക്കും.   

Get Newsletter

Advertisement

PREVIOUS Choice